മദ്രസാ അധ്യാപകരുടെ ശമ്പളം: മുഖ്യമന്ത്രിയുടെ മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്
മദ്രസാ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉചിതമല്ലാത്ത ഇടപെടൽ നടന്നുവെന്നും സ്പീക്കർ പറഞ്ഞു
മദ്രസാ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ചൂണ്ടിക്കാട്ടി ലീഗ് എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. വകുപ്പുതലത്തിൽ നിന്ന് മന്ത്രിക്ക് എഴുതി നൽകേണ്ട വിവരണമാണ് ചോർന്നത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനാണ് സ്പീക്കറുടെ നിർദേശം.