കൊച്ചിയിൽ യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതിയുടെ മൂന്ന് കൂട്ടാളികൾ പിടിയിൽ
കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ മൂന്ന് കൂട്ടാളികൾ പിടിയിൽ. മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച ശ്രീരാഗ്, ജോൺ ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു
പ്രതിക്ക് സഹായം നൽകിയ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്നും വിവരമുണ്ട്. പരാതി നൽകിയ യുവതിയുടെ സുഹൃത്തിനെതിരെ മോശമായി പെരുമാറിയ സംഭവത്തിൽ മാർട്ടിൻ ജോസഫിനും ധനേഷിനുമെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം പ്രതിയായ മാർട്ടിൻ ജോസഫ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി തൃശ്ശൂരിൽ തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.