Sunday, January 5, 2025
Kerala

മംഗലാപുരത്ത് നിന്നുള്ള വിതരണം മുടങ്ങി; കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയ നിലയിലാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്

കാസർകോട് നഗരത്തിലെ രണ്ട് ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂരിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. കൂടുതൽ ഓക്‌സിജനുകൾ എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഗൗരവത്തോടെ സ്വീകരിക്കണമെന്നും എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *