Thursday, January 9, 2025
Kerala

കോവിഡിൽ ബുദ്ധിമുട്ടുന്ന തൊഴിലാധിഷ്ഠിത -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം. ആൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ (AKTIWA )

 

കോഴിക്കോട്: കോവിഡ് ലോക്കഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതമനുഭവിക്കേണ്ടി വന്നിരിക്കുന്ന തൊഴിലധിഷ്ഠിത -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ ഒരു വർഷത്തോളം അടച്ചുപൂട്ടേണ്ടി വന്ന സ്ഥാപനങ്ങൾക്ക് ഇരുട്ടടിയായി കോവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും.
കഴിഞ്ഞ ഒരു വർഷം അടച്ചിട്ട കാലയളവിലെ വാടക, കറൻറ് ചാർജ്, നികുതി കുടിശ്ശിക ആവുകയും ലോൺ എടുത്ത് വീട്ടുകയും ചെയ്യുകയാണ്.
മറ്റെല്ലാ മേഖലകളിലും നിരവധിയായ ആശ്വാസ നടപടികൾ സ്വീകരിച്ചുവെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലക്ക് കാര്യമായ ഒരു സഹായവും കിട്ടിയില്ല.
അത് കൊണ്ട് അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാൻ കെട്ടിട ഉടമകൾക്ക് സർക്കാർ നിർദേശം നൽകുക, ഫിക്സഡ് വൈദ്യുതി ചാർജ് ഒഴിവാക്കുക, നാശത്തിന് വിധേയമായ സാങ്കേതിക ഉപകരണ ങ്ങൾക്ക് നഷ്ട പരിഹാരം നൽകുക എന്നിവക്ക് പുറമെ ബാങ്ക് വായ്പകൾക്ക് പലിശയിളവ് നൽകുക കെ എസ് എഫ് ബ വായ്പ അനുവദിക്കുക മുതലായ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും കോഴിക്കോട് ജില്ല നേതൃ യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ സുലൈമാൻ. പി കെ, ശാഹുൽ ഹമീദ്, അനിൽകുമാർ, സുനിത, സുധീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *