സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുമോ ? തീരുമാനം ഇന്ന്
സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. സർക്കാർ ഇന്ന് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫഅ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം.
നാലാം ശനി അവധിയാക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
ഇന്നത്തെ യോഗത്തിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ചർച്ച. ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളിൽ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകാനും തീരുമാനമായേക്കും.