വിഴിഞ്ഞത്ത് എത്രയും വേഗം പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കും: അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞത്ത് എത്രയും വേഗം പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊന്നോണ സമാനമായി വിഴിഞ്ഞത്ത് കപ്പലടിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
സമരം അവസാനിച്ച അടുത്ത ദിവസം മുതല്‍ തന്നെ പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു. സമരമൂലം 100 ദിവസത്തിലധികം ദിവസം നിര്‍മാണ പ്രവൃത്തികള്‍ നഷ്ടപ്പെട്ടു. അത്തരത്തില്‍ നഷ്ടപ്പെട്ട പ്രവൃത്തി ദിവസങ്ങള്‍ കൗണ്ട്ഡൗണ്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ വീണ്ടെടുക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിദിനം 15000 ടണ്‍ പാറയാണ് കടലില്‍ നിക്ഷേപിച്ചിരുന്നത്. ഇരട്ടിയാക്കാമെന്നും നിര്‍മാണ കമ്പിനി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നിര്‍മാണത്തിനുള്ള പാറി ഇതിനോടകം ശേഖരിച്ചുണ്ട്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.