ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്. അങ്ങാടിപ്പുറം ജൂബിലി റോഡിൽ ഇന്ന് വൈകീട്ടാണ് സംഭവം. യുവാവ് മയക്കുമരുന്ന് ലഹരിയായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ്. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.