കുഞ്ഞുമുഹമ്മദിന് വേണ്ടി മുഖ്യമന്ത്രിയും ഇടപെട്ടു; മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശി ഒന്നര വയസ്സുകാരൻ മുഹമ്മദിന് അവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതേ രോഗം ബാധിച്ച മുംബൈ സ്വദേശിയായ കുട്ടിയുടെ ചികിത്സക്ക് കേന്ദ്രസർക്കാർ ഇളവ് നൽകിയ കാര്യം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു
18 കോടിയോളം രൂപ വില വരുന്ന മരുന്നാണ് മുഹമ്മദിന് വേണ്ടത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നതിന് വലിയ തുക നികുതി നൽകേണ്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം മുഖ്യമന്ത്രി തേടിയത്.
നേരത്തെ മുഹമ്മദിനായി ലോകമെമ്പാടുമുള്ള സുമനസ്സുകൾ കൈ കോർത്തിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ 18 കോടിയിലധികം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു.