സോഷ്യൽ മീഡിയ ഇടപെട്ടു; കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് മരുന്നിന് ആവശ്യമായ 18 കോടിയും തികഞ്ഞു
ജനിതക വൈകല്യത്തെ തുടർന്നുണ്ടാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവ രോഗം പിടിപ്പെട്ട കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള മലയാളികൾ. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ് മുഹമ്മദിനായുള്ള ഫണ്ട് സമാഹാരം വിജയത്തിലായത്. മരുന്നിന് ആവശ്യമായ 18 കോടിയോളം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് മുഹമ്മദിന് വേണ്ടത്. 18 കോടി രൂപയാണ് ഇതിന് വില. മുഹമ്മദിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മലയാളികൾ ക്യാമ്പയിനുമായി രംഗത്തിറങ്ങുകയായിരുന്നു. സുമനസ്സുകൾ മടി കൂടാതെ തന്നെ പണമയച്ചു തുടങ്ങിയതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ അപ്രാപ്യമെന്ന ലക്ഷ്യം നേടാൻ സാധിച്ചു.