കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം; ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.
ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പരിസരത്തുണ്ടായിരുന്നവരും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.