പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല; വിമർശനവുമായി കെ സി ജോസഫ്
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിയിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് എ വിഭാഗം നേതാവ് കെ സി ജോസഫ്. തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്‌നങ്ങൾ ഞങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താരിഖ് അൻവറുമായും സംസാരിച്ചു
കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ല. കെ സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവ് സതീശനൊഴികെ എല്ലാവരും എന്തെങ്കിലും കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമില്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാർട്ടിയായതു കൊണ്ട് അവർ തമ്മിൽ സംവാദങ്ങളും ചർച്ചകളും കൂടിച്ചേരലുകളുമുണ്ടാകുമെന്നും കെ സി ജോസഫ് പറഞ്ഞു