ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. റെയിൽവേ ഇന്റലിജൻസ്, എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ ആർപിഎഫ് – എക്സൈസ് പരിശോധനയിൽ നാലാം തവണയാണ് ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടുന്നത്.