Tuesday, January 7, 2025
Kerala

വര്‍ക്കല തീപ്പിടിത്തം: തീയുണ്ടായത് കാര്‍ പോര്‍ച്ചില്‍ നിന്ന്

തിരുവനന്തപുരം: വര്‍ക്കലയിലെ ഇരുനില വീട്ടില്‍ തീപ്പിടിത്തമുണ്ടായി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പൂര്‍ണമായും തള്ളി പോലീസ്. കാര്‍ പോര്‍ച്ചില്‍ നിന്നാണ് തീയുണ്ടായതെന്ന് തെളിഞ്ഞിട്ടുണ്ട്. പോര്‍ച്ചിലെ എല്‍ ഇ ഡി ഇലക്ട്രിക് വയര്‍ ഷോര്‍ട്ട് ആയാണ് ആദ്യം തീപ്പൊരിയുണ്ടാകുന്നത്.

തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തെറിച്ച് തീപിടിക്കുകയായിരുന്നു. ജനല്‍ വഴിയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. പോര്‍ച്ചില്‍ തീപ്പിടിത്തമുണ്ടാകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *