‘കോണ്‍ഗ്രസ് ശക്തിപ്പെടണം’, കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തരൂരിനോട് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ
കൊച്ചി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസിനെതിരെ ബാവ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ അപജയം. കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്‍റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ബാവ പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ബാവയോട് തരൂര്‍ പറഞ്ഞു.