കോഴിക്കോട് ലോഡ്ജിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി റംഷീനയാണ്(28) മരിച്ചത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ഭർത്താവ് സുൽഫിക്കറിനൊപ്പമാണ് ഇവർ മുറിയെടുത്തത്. ഭർത്താവ് ഭക്ഷണം വാങ്ങാനായി പുറത്തുപോയി വന്നപ്പോൾ റൂം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു
വിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നു അകത്ത് കടന്നപ്പോഴാണ് റംഷീനയെ തൂങ്ങിയ നിലയിൽ കണ്ടത്. ജോലി തേടിയാണ് കോഴിക്കോട് എത്തിയതെന്ന് സുൽഫിക്കർ പോലീസിനോട് പറഞ്ഞു