Thursday, January 9, 2025
Kerala

15 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് 11 വാ​ർ​ഡു​ക​ളി​ൽ: ഇ​ട​മ​ല​ക്കു​ടി​യി​ൽ ബി​ജെ​പി

 

സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​ഭ​ര​ണ വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ന്ധി​ന​ഗ​ർ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു ശി​വ​ൻ യു​ഡി​എ​ഫി​ലെ പി.​ഡി. മാ​ർ​ട്ടി​നെ 687 വോ​ട്ടി​നാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. എ​ൽ​ഡി​എ​ഫി​ലെ കെ.​കെ. ശി​വ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

പി​റ​വം മു​ൻ​സി​പ്പാ​ലി​റ്റി​യും എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. 14-ാം വാ​ർ​ഡ് ഇ​ട​ച്ചി​റ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് 20 വോ​ട്ടി​ന് നി​ല​നി​ർ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 12–ാം സീ​റ്റി​ൽ യു​ഡി​എ​ഫും കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചു.

രാ​ജാ​ക്കാ​ട് യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഇ​ട​മ​ല​ക്കു​ടി​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റ് ബി​ജെ​പി പി​ടി​ച്ചെ​ടു​ത്തു. ഒ​രു വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ ജ​യം. പാ​ല​ക്കാ​ട് എ​രി​മ​യൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ സി​പി​എം വി​മ​ത​ൻ ജ​യി​ച്ചു. ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

കൊ​ല്ലം തേ​വ​ല​ക്ക​ര വാ​ർ​ഡ് ബി​ജെ​പി​യി​ൽ​നി​ന്ന് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം വി​തു​ര പ​ഞ്ചാ​യ​ത്ത് പൊ​ന്നാം​ചു​ണ്ട് വാ​ര്‍​ഡ് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ചി​ത​റ സ​ത്യ​മം​ഗ​ലം വാ​ർ​ഡ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

മ​ല​പ്പു​റം ജി​ല്ലി​ലെ തി​രു​വാ​ലി (ഏ​ഴാം വാ​ർ​ഡ്), കാ​ല​ടി (ആ​റാം വാ​ർ​ഡ്), ഊ​ർ​ങ്ങാ​ട്ടി​രി (അ​ഞ്ചാം വാ​ർ​ഡ്), മ​ക്ക​ര​പ്പ​റ​ന്പ് (ഒ​ന്നാം വാ​ർ​ഡ്), പൂ​ക്കോ​ട്ടൂ​ർ (14-ാം വാ​ർ​ഡ്) എ​ന്നി​വ​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ജ​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചാ​ലാം​പാ​ടം ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *