തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി പാർട്ടി നടത്തിപ്പുകാർ പിടിയിൽ
തിരുവനന്തപുരം: ലഹരി പാര്‍ട്ടി നടത്തിപ്പുകാരെയും ലഹരി വസ്തുക്കളും പോലീസ് പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞം കരിക്കകത്ത് റിസോര്‍ട്ടിലാണ് ലഹരി പാർട്ടി നടന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
ഡിജെ പാർട്ടി സംഘടിപ്പിച്ചത് ആര്യനാട് സ്വദേശി അക്ഷയ മോഹനാണ്. ഇയാളെയും കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ എന്നയാളെയുമാണ് പിടികൂടിയത്. ശനിയാഴ്ച രാത്രിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേരാണ് റിസോർട്ടിൽ ലഹരി പാർട്ടിയിൽ പങ്കെടുത്തത്.