ആലപ്പുഴയിലും പത്തനംതിട്ടയിലും വോട്ടർമാർ കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വോട്ടർമാർ കുഴഞ്ഞുവീണ് മരിച്ചു.
ആലപ്പുഴയിൽ കാർത്തികപ്പള്ളി പഞ്ചായത്തിലെ ബാലൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഹരിപാട് മഹാദേവികാട് എസ് എൻ ഡി പി ഹൈസ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം
- പത്തനംതിട്ട റാന്നി ഇടമുളയിൽ മത്തായി ആണ് കുഴഞ്ഞുവീണ് മരിച്ചത്. 90 വയസ്സായിരുന്നു. വോട്ട് ചെയ്തു പുറത്തേക്കിറങ്ങവെയാണ് മരണം സംഭവിച്ചത്. യുഡിഎഫ് സ്ഥാനാർഥി സാംജി ഇടമുറിയുടെ മുത്തച്ഛൻ കൂടിയാണ്.