Tuesday, April 15, 2025
Kerala

കോടിയേരിയുടെ പൊതുദർശനം: ‘തിരുവനന്തപുരത്തേക്ക് കൊണ്ടുവരാതിരുന്നത് ഡോക്ടർമാരുടെ നിര്‍ദ്ദേശം പാലിച്ച്’- സിപിഎം

കോട്ടയം:കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാതിരുന്നതില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വി എന്‍ വാസവന്‍. ഡോക്ടർമാരുടെ സംഘത്തിന്‍റെ  നിർദേശമാണ് നടപ്പാക്കിയത്.ബോഡി വളരെ വീക്കായിരുന്നു.ദീർഘയാത്ര പാടില്ലെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞിരുന്നു.തിരുവനന്തപുരത്ത് പൊതു ദർശനം നടത്താനാണ് പാർട്ടി ആദ്യം ആലോചിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. അതിൽ വിവാദത്തിന്‍റെ  ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെ മൃതദേഹം ചെന്നൈയില്‍ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ വിദേശയാത്ര വൈകാതിരിക്കാനാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താകുറിപ്പിലും മൃതദേഹം നേരിട്ട് തലശ്ശേരിയിലേക്ക് കൊണ്ടുപോയതിനെ ന്യായീകരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *