മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണിയെന്ന് ആരോപണം
മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണിയെന്ന് ആരോപണം. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ ഡി ജിപിയെ സമീപിച്ചു. വിഷയത്തിൽ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകി.
ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. മോൻസണിന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. നാളെയാണ് വിധി.
വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് മോൻസണിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.