ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ; ഷാഫി പറമ്പിൽ
ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷവുമായി മുന്നേറുമ്പോൾ വിജയമുറപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. നിലവിൽ 33,000 ലധികം വോട്ടുകൾക്ക് മുന്നിലാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ചാണ്ടി ഉമ്മനൊപ്പമുള്ള ഫേസ്ബുക്ക് ചിത്രം പ്രൊഫൈൽ ആക്കിയിരുന്നു ഷാഫിയുടെ കുറിപ്പ്. പുതുപ്പള്ളിയിൽ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്ന് ഷാഫി പറഞ്ഞു.
പിണറായി ഭരണത്തെ തിരസ്ക്കരിച്ച് പുതുപ്പള്ളിയെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഓരോ വോട്ടും ഭരണത്തോടുള്ള ജനങളുടെ പ്രതിഷേധമാണ്. ഉമ്മൻ ചാണ്ടി സാർ ആരായിരുന്നുവെന്ന് തെളിയിക്കുന്നതനാണ് ഈ വോട്ടെടുപ്പ്. ഭരണത്തിന് എതിരായുള്ള ലീഡാണ് ഇത് എന്നും വി ടി ബൽറാം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ വജയ കുതിപ്പ്. കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില 33,000 കടന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്.
Story Highlights: Shafi parambil about chandy oommen