സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ മഴ തുടരുമെന്ന മുന്നറിയിപ്പ് പിന്നാലെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ സംഘങ്ങളെയാണ് തയ്യാറാക്കി നിർത്തിയിരിക്കുന്നത്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.