Sunday, January 5, 2025
Kerala

പാലാ കെഎം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഫോറൻസിക് വിഭാഗം ആരംഭിച്ചു

പാലാ കെഎം മാണി സ്മാരക ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം ആരംഭിച്ചു. ആധുനിക മോർച്ചറി സംവിധാനം ഉൾപ്പെടെയുള്ള ആശുപത്രിയിൽ ഫോറൻസിക് തസ്തിക അനുവദിച്ച് സർജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവർത്തന സജ്ജമായത്. 11 മുതൽ ഫോറൻസിക് വിഭാഗം പ്രവർത്തിച്ചു തുടങ്ങും.

കെഎം മാണി മന്ത്രിയായിരുന്നപ്പോൾ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് അനുവദിക്കുകയും ഇതിനായി 78 ലക്ഷം രൂപ ചിലവഴിച്ച് 8 ഫ്രീസർ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ വകുപ്പിൽ ഫോറൻസിക് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഈ വിഭാഗം പ്രവർത്തിച്ചില്ല. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് ഫോറൻസിക് വിഭാഗം ആശുപത്രിയിൽ സജ്ജമാകുന്നത്.

ഫോറൻസിക് സർജനായി ഡോ. സെബിൻ കെ സിറിയക് ചുമതലയേറ്റു. പുതിയ വിഭാഗത്തിനായി പ്രത്യേക ഓഫീസും ഉപകരണങ്ങളും സജ്ജീകരിച്ചു. രാവിലെ ഒൻപത് മുതൽ നാല് വരെയാകും പ്രവർത്തനം. പൊലീസ് ഫോറൻസിക് സർജൻ നേരിട്ട് ചെയ്യേണ്ടതല്ലാത്ത എല്ലാ പോസ്റ്റ്മോർട്ടം കേസുകളും ഇനി മുതൽ പാലാ ആശുപത്രിയിൽ നടത്താനാകും. ഏത് സമയവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ഹൗസ് സർജൻസി വിഭാഗവും ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *