Sunday, January 5, 2025
Kerala

കൊവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

കൊവിഡ് ചികിത്സക്കായി എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട മുറിവാടക നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ. പരമാവധി ഈടാക്കാവുന്ന തുക 9776 രൂപ വരെയാണ്. പുതിയ ഉത്തരവിന് കോടതിയുടെ അനുമതിയുമുണ്ട്

100 ബെഡുകളുള്ള എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ് 2910, രണ്ട് ബെഡ് മുറിക്ക് 2997, രണ്ട് ബെഡ് എസി മുറിക്ക് 3491, സ്വകാര്യ മുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.

100 ബെഡുകളുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2645 രൂപയും രണ്ട് ബെഡ് മുറിക്ക് 2724 രൂപയും എസി മുറിക്ക് 3174 പൂപയും സ്വകാര്യ മുറിക്ക് 3703 രൂപയും സ്വകാര്യ എസി മുറിക്ക് 5290 രൂപയുമാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *