Saturday, October 19, 2024
Kerala

ഗുരുതര അനാസ്ഥ,ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് അട്ടിമറിക്കപ്പെട്ടു

മലപ്പുറം:താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥ.ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു.മലപ്പുറം ജില്ലാ വികസന സമതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്.

താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

താനൂർ ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശികളായ 11 പേർക്ക് അന്ത്യവിശ്രമം ഒരുക്കിയത് ഒരേ സ്ഥലത്ത് . ഒന്നര വയസ്സുകാരി റഷീദയുടെയും ഏഴ് വയസ്സുകാരി ഫിദയുടെയുടെയുമടക്കമുള്ള കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടതോടെ പ്രിയപ്പെട്ടവരുടെ വേദന വിവരണാതീതമായി. പുത്തൻ കടപ്പുറം മദ്രസയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദുരന്തത്തിന് ഇരകളായവർക്ക് അന്തിമോപചാരം അർപ്പിച്ചു

Leave a Reply

Your email address will not be published.