Thursday, January 23, 2025
Kerala

ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ; സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ: ക്രൈംബ്രാഞ്ച്

സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇ ഡിക്കെതിരായ എഫ് ഐ ആർ നിയമപരമായി നിലനിൽക്കുന്നതാണ്. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപകർപ്പ് മുദ്രവെച്ച കവറിൽ കോടതിക്ക് നൽകാം

ഇ ഡിയുടെ ഹർജി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇ ഡിക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇ ഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത് ഗുരുതരമാണ്. ഒരു അന്വേഷണ ഏജൻസിക്കും വ്യാജ തെളിവുണ്ടാക്കാൻ അധികാരമില്ലെന്നും സർക്കാർ പറഞ്ഞു

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇ ഡി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളാണ് മൊഴികളെന്ന് സർക്കാർ പറയുന്നു. എന്നാൽ സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് ഇഡി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *