ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 13 മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
മാർച്ച് 13 മുതൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നാല് ദിവസം മുടങ്ങും. 13ന് രണ്ടാം ശനിയാണ്. 14ന് ഞായറാഴ്ചയും 15,16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കും ആകുന്നതോടെ നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കില്ല
മാർച്ച് 11ന് ശിവരാത്രി ആയതിനാൽ അന്നും ബാങ്ക് അവധിയാണ്. മാർച്ച് 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12ന് മാത്രമാകും ബാങ്കിന്റെ പ്രവർത്തനമുണ്ടാകുക
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.