എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കേരളത്തിൽ ലഹരി കൈമാറ്റം വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് ഉടനീളം പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ ശക്തമാണ്. എറണാകുളം ജില്ലയിൽ പ്രധാനമായും ഒയോ റൂമുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
മട്ടാഞ്ചേരി സ്വദേശി നിഹാൽ അക്തർ ആണ് പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായിരിക്കുമെന്ൻണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്.