Thursday, October 17, 2024
Kerala

കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: ഇടനിലക്കാരനെ കണ്ടെത്തി, മൊഴിയെടുക്കും

കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി. എറണാകുളത്തെ ഒരു സംഗീത ട്രൂപ്പിലെ അംഗമായ അനൂപാണ് ദമ്പതികളെ സഹായിച്ചത്. പൊലീസ് ഇയാളുടേയും ഭാര്യയുടേയും മൊഴിയെടുക്കും.

തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് 20 വർഷമായി കുട്ടികൾ ഇല്ല. ഇതിനായി നിരവധി ചികിൽസകൾ ചെയ്തു. ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. ഇനി ചികിൽസക്കായി നിവൃത്തിയില്ല എന്ന ഘട്ടത്തിലാണ് അനൂപ് ഇടനിലക്കാരനായതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ മാതാപിതാക്കൾക്ക് കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട് . ഇത് മനസിലാക്കിയ അനൂപാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറാൻ ഇടനില നിന്നത്. എന്നാൽ കുട്ടിയെ കൈമാറിയതിൽ സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ ലഭിച്ച സൂചന.

അതിനിടെ കളമശേരി മെഡിക്കൽ കോളജിൽ ദമ്പതികൾക്ക് വ്യാജ അഡ്രസ് നൽകാനും സഹായം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പ്രസവത്തിനും കൈമാറ്റത്തിലും മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിച്ചു. ആലുവ അഡ്രസ് വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published.