നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് മരിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. രാവിലെ നഴ്‌സ് കുത്തിവെപ്പ് എടുക്കാനായി മുറിയിലെത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ബാധയെ തുടർന്ന് ജോൺ ആശുപത്രിയിൽ ചികിത്സയിലെത്തിയത്. പ്രമേഹ രോഗം ബാധിച്ചതിന്റെ മാനസിക വിഷമം ജോണിനുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.