Saturday, October 19, 2024
Kerala

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ നിന്ന് കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെ എസ് ആർ ടി സി ബസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പാരിപ്പള്ളിയിൽ നിന്നാണ് ബസ് കണ്ടെത്തിയത്. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പരാതി നൽകിയിരുന്നു

ജില്ലയിലാകെ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പാരിപ്പള്ളിയിലെ മൈതാനത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്

കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ ബസ് എടുക്കാൻ പോയ സമയത്ത് പാർക്ക് ചെയ്ത സ്ഥലത്ത് ബസ് കാണുന്നില്ലായിരുന്നു.

ഞായറാഴ്ച രാത്രി സർവീസ് പൂർത്തിയാക്കി ഒമ്പതരയോടെയാണ് ബസ് ഗ്യാരേജിൽ വന്നത്. അർധരാത്രി പന്ത്രണ്ടരയോടെ പരിശോധന പൂർത്തിയാക്കി ബസ് മുൻസിപ്പൽ ഓഫീസിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തു. ഇവിടെ നിന്നാണ് മോഷണം പോയത്.

Leave a Reply

Your email address will not be published.