റെയിൽവേ ക്വാർട്ടേഴ്സിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി നാസു ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മൃതദേഹത്തിൽ മുറിവുണ്ടാക്കിയ കത്തി പ്രതി, പുനലൂർ സ്വദേശിയായ സുഹൃത്ത് വിഷ്ണുവിന് കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് എത്തിച്ച് കൊലചെയ്തത്. ഇതിനു പിന്നാലെ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതി പറഞ്ഞ മൊഴി കളവാണെന്ന് പൊലീസ് മനസ്സിലാക്കുകയും ഇതിനു പിന്നിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോൾ ഈ യുവതിയുടെ സുഹൃത്തുകൂടിയായ പുനലൂർ സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഈ യുവതിയെ കൊന്നതിന് ശേഷം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാൻ പ്രതി ശ്രമിച്ചിരുന്നു. മുറിവുകളുണ്ടാക്കിയതിനു ശേഷം കത്തി വിഷ്ണുവിന് കൈമാറി എന്നതായിരുന്നു നാസുവിൻറെ മൊഴി.
വിഷ്ണു ഇക്കാര്യത്തിൽ പറയുന്നത്, തനിക്ക് ഈ കൊലപാതകവുമായി ബന്ധമില്ല. നാസു കത്തിയടക്കം കൊണ്ടുവന്നു എന്നുള്ളതിനപ്പുറം തനിക്ക് ഇതുമായി ബന്ധമില്ല എന്നുള്ളതാണ് നിലവിൽ പൊലീസിന് വിഷ്ണു നൽകിയിരിക്കുന്ന മൊഴി.