അരൂരിൽ തീ പിടുത്തം
അരൂര്‍ ചന്ദിരൂരിലെ സീഫുഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയില്‍ തീപിടുത്തം. തീ വ്യാപിച്ചത് എങ്ങനെയാണെന്നതില്‍ വ്യക്തതയില്ല. അരൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് നിലവില്‍ സ്ഥലത്തുണ്ട്. തീനിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ് പറയുന്നു.
തീപിടുത്തതില്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ആളപായമില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉച്ചയോടെയാണ് സ്ഥാപനത്തിൻ്റെ മുകള്‍നിലയില്‍ നിന്ന് തീ ഉയര്‍ന്നത്. നിലവില്‍ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്