ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി.
പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.
‘രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും ? പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ ?’- കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ ഉണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെയൊന്നും കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേയെന്നും കോടതി മറുചോദ്യം ഉന്നയിച്ചു.