പി.എൻ.ബി തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്
പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ്. സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയർ വ്യക്തമാക്കി .ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ ബാങ്കുകൾ ഉപരോധിക്കുമെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു.
നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചുനൽകും പക്ഷെ നടപടി ക്രമങ്ങളുടെ കാലതാമസമുണ്ടെന്നാണ് ബാങ്കിന്റെ വാദം. പത്തു കോടിയിലധികം വരുന്ന തുക തിരിച്ചു നൽകാൻ ഉന്നതതല തീരുമാനം വേണമെന്നതും കാലതാമസത്തിന് കാരണമാകുഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഇന്നലെ കത്ത് നൽകിയിരുന്നു.
ബാങ്ക് ഇടപാടുകളുടെ രേഖയും കോർപ്പറേഷൻ ആവശ്യപ്പെട്ടിടുണ്ട്. ഇന്നലെ എൽഡിഎഫിന്റെ നേതൃത്തിൽ മൂന്നിടങ്ങളിൽ പി.എൻ.ബിക്ക് മുൻപിൽ ധർണ്ണ നടത്തിയിരുന്നു. നാളെ പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ആകെ പന്ത്രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തത്.