മരം മുറിക്കാനുള്ള അനുമതി: അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് കിട്ടിയപ്പോഴെന്ന് വനം മന്ത്രി
മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ 15 മരങ്ങൾ മുറിച്ച് നീക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് സംസ്ഥാന സർക്കാർ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്കോ ജലവിഭവ വകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇക്കാര്യത്തിൽ നേരത്തെ അറിവുണ്ടായിരുന്നില്ല
മരം മുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കാൻ പാടില്ല ഇക്കാര്യത്തിൽ നയപരമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണ്. ഏത് സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും വനം മന്ത്രി പറഞ്ഞു