കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ
പത്തനംതിട്ട കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനം സംബന്ധിച്ച് കോന്നി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.