എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51,031 പേരാണ് യോഗ്യത നേടിയത്. 47,629 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 73,977 പേരാണ് ആകെ പരീക്ഷ എഴുതിയത്. ceekerala.govt.in എന്ന വെബ്സൈറ്റില്‍ ഫലം ലഭിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും.