കോഴിക്കോട് കിടക്ക ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയിട്ട് കുളിക്കാനിറങ്ങിയ അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണതെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വിഷയത്തിൽ ദുരൂഹതയുണ്ടെന്ന് വ്യകത്മാക്കി. എന്നാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.