സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വാഴ നടും’; പ്രതിഷേധവുമായി യൂത്ത് ലീഗ്
ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്, സംസ്ഥാനത്തെ റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണ്.
തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും മരിച്ചതും പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി.