ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.