Thursday, January 9, 2025
Kerala

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യയുടെ പിഎച്ച്ഡി ഗൈഡ് പിന്മാറി

മഹാരാജാസ് കോളേജ് സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ഡോ ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു.

കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തിൽ കെ വിദ്യയുമായി സഹകരിക്കാനാകില്ല. നിരപരാധിത്വം നിയമപരമായി തെളിയിക്കണമെന്ന് കെ വിദ്യയുടെ ഗൈഡ് ട്വന്റിഫോറിനോട് പറഞ്ഞു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ.

വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളജിൽ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. അട്ടപ്പാടി ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ലാലിയാണ് വിദ്യയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. ലാലി വർഷങ്ങളോളം മഹാരാജാസിലെ അധ്യാപികയിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല കോളജിൽ വിദ്യ ഒരു വർഷം പഠിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *