Thursday, January 23, 2025
Kerala

ഇനി ഈ വഴിയെ വാഗമണ്ണിലേക്ക്; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ഇന്ന് ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.

പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി. സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *