Wednesday, January 8, 2025
Kerala

ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

 

കൊടകര കുഴൽപ്പണ കേസ് ഒതുക്കുമോയെന്ന് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്. ഒത്തുതീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. എം ജി കോളജ് അക്രമ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപിയെ രക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. ഈ സർക്കാരോ മുന്നണിയോ എന്തെങ്കിലും ഒത്തുതീർപ്പ് നടത്തിയതായി അറിയുമെങ്കിൽ ഇപ്പോൾ തന്നെ പറയണം. ഒത്തു തീർപ്പ് വിവരം പോക്കറ്റിലുണ്ടെങ്കിൽ ഇപ്പോൾ പുറത്തു പറയാം. അതിനായി കാത്തു നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെട്ട കേസിൽ അന്വേഷണം മന്ദഗതിയിലാണെന്നായിരുന്നു സതീശന്റെ ആരോപണം. ഒരുപാട് ഒത്തുതീർപ്പ് ചർച്ച ഇതിനോടകം നടത്തിയല്ലോ. ഒത്തുതീർപ്പ് വില പേശാനായി ഈ കേസ് മാറ്റരുത് എന്നും സതീശൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *