പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു
മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ ആക്രമിച്ചു. ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് വീടിൻ്റെ പുറകുവശത്ത് ആടിനെ മേയ്ക്കാൻ വിട്ടപ്പോഴായിരുന്നു ആക്രമം ഉണ്ടായത്.
വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു.
വീണ്ടും പുലിയിറങ്ങിയത്തോടെ പ്രദേശവാസികൾ ഭയത്തിലാണ് കഴിയുന്നത്. ഹരിദാസന്‍റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നുംനാട്ടുകാർ പറയുന്നു.