സംസ്ഥാന സ്‌കൂൾ കായികോത്സവം; കിരീടം നിലനിർത്തി പാലക്കാട്
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. മലപ്പുറം രണ്ടാമതാണ്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്റാണ് മലപ്പുറം നേടിയത്.
ഐഡിയൽ സ്‌കൂളിന്റെ ചിറകിലേറി മലപ്പുറം രണ്ടാമത്. മാർ ബേസിൽ എച്ച്എസ്എസ് പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി.