കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 40 വർഷം തടവ്
കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 40 വർഷം ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂർ സ്വദേശി പി മുഹമ്മദിനെയാണ് 40 വർഷം തടവിന് വിധിച്ചത്.
2014 ലാണ് കേസിനാസ്പദമായ സംഭവം. 63-കാരനായ പ്രതി 11 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.കെ ഷൈമ ഹാജരായി.