സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം ചെയ്തത് ശിവശങ്കറിന്‍റെ അറിവോടെയാണെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി.
സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും വേണുഗോപാല്‍ സ്ഥിരീകരിച്ചു. ഓരോ ഘട്ടത്തിലും ശിവശങ്കറിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. ശിവശങ്കര്‍ ഇഡിക്ക് നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിയെന്നതാണ് ഏറെ ശ്രദ്ധേയം.