Tuesday, January 7, 2025
Kerala

കാടാമ്പുഴ കൊലപാതകം; പ്രതിക്ക് ഇരട്ടജീവപര്യന്തം

 

മലപ്പുറം കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും 7 വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 15 വർഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസൽമയും മകൻ ദിൽഷാദുമാണ് കൊല്ലപ്പെട്ടത്.

ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങൾക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *