Saturday, October 19, 2024
Kerala

പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല; മാർപാപ്പയുടെ പ്രതിനിധിയെയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത

കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും സർക്കുലർ വായിച്ചില്ല. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പുറപ്പെടുവിച്ച സർക്കുലർ വായിക്കണമെന്ന് നിർദേശം നൽകിയിരുന്നു.

ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.

Leave a Reply

Your email address will not be published.